ബിസിസി​ഐയെ വിവരാവകാശ നിയമത്തിന്​ കീഴില്‍ കൊണ്ട്​ വരണമെന്ന്​ നിയമകമീഷന്‍

228

മുംബൈ : ബി.സി.സി.ഐയെ വിവരാവകാശ നിയമത്തിന്​ കീഴില്‍ കൊണ്ട്​ വരണമെന്ന്​ നിയമകമീഷന്‍. ജസ്​റ്റിസ്​ ബി.എസ്​ ചൗഹാന്‍ അധ്യക്ഷനായ സമിതിയാണ്​ ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്​. ദേശീയ കായിക സമിതിയായി ബി.സി.സി.​ഐയെ മാറ്റി വിവരാവകാശത്തി​​ന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ്​ കമീഷ​​ന്‍റെ ശിപാര്‍ശ. കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്​ മുമ്ബാകെയാണ്​ സമിതി 124 പേജുള്ള റിപ്പോര്‍ട്ട്​ സമര്‍പ്പിച്ചത്​. പൊതുജനത്തിന്​ വിലയിരുത്താന്‍ കഴിയുന്ന എജന്‍സിയാക്കി ബി.സി.സി.ഐയെ മാറ്റണമെന്നാണ്​ നിയമകമീഷ​​ന്‍റെ നിര്‍ദേശം.

NO COMMENTS