അനുരാഗ് ഠാക്കൂര്‍ നിയമിച്ച ഉദ്യോഗസ്ഥരെ ബിസിസിഐ വിനോദ് റായ് അധ്യക്ഷനായുള്ള ഇടക്കാല സമിതി പുറത്താക്കി

390

ന്യൂഡല്‍ഹി • ബിസിസിഐയില്‍ ഇടക്കാല ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ശുദ്ധീകരണപ്രക്രിയ തുടരുന്നു. ബിസിസിഐ ഭരണവിഭാഗം ഉദ്യോഗസ്ഥരെ ഇടക്കാല സമിതി പുറത്താക്കി. മുന്‍ പ്രസിഡന്‍റ് അനുരാഗ് ഠാക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍കെ എന്നിവര്‍ നിയമിച്ച ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്. വിനോദ് റായ് അധ്യക്ഷനായുള്ള ഇടക്കാല ഭരണസമിതിയുടെ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഉദ്യോഗസ്ഥരുടെ നിയമനങ്ങളെക്കുറിച്ച്‌ ചോദ്യങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ നടപടിയുണ്ടാകുമെന്ന് സമിതി അറിയിച്ചിരുന്നു. അതേസമയം, ലോധ കമ്മിറ്റി ശുപാര്‍ശകള്‍ എത്രത്തോളം നടപ്പാക്കിയെന്ന് വിശദമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന അസോസിയേഷനകള്‍ക്ക് സമിതി നോട്ടീസ് അയച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികളുണ്ടാകാനും സാധ്യതയുണ്ട്.

NO COMMENTS

LEAVE A REPLY