ബി.സി.സി.ഐയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള ലോധ കമ്മിറ്റിയുടെ തീരുമാനം ദൗര്‍ഭാഗ്യകരം : അനുരാഗ് ഠാക്കൂര്‍

227

ന്യൂഡല്‍ഹി: പണമില്ലാതെ ഒരു ടൂര്‍ണമെന്റും നടക്കില്ലെന്നും ബി.സി.സി.ഐയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള ലോധ കമ്മിറ്റിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും ബി.സി.സി.ഐ പ്രസിഡണ്ട് അനുരാഗ് ഠാക്കൂര്‍.പണമില്ലാതെ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ നടത്താനാകില്ല. ബി.സി.സി.ഐ ഗവണ്‍മെന്റില്‍ നിന്ന് ഒരു പണവും സ്വീകരിക്കുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് കളിക്കാര്‍ക്ക് പ്രതിഫലം നല്‍കാന്‍ കഴിയുന്നില്ല.ഇന്ത്യ-ന്യൂസീലന്‍ഡ് പരമ്ബരയെ കുറിച്ച്‌ ഇപ്പോള്‍ ഒന്നും പറയാനാകില്ല. ഇന്ന് ഇന്ത്യന്‍ ലോക ഒന്നാം നമ്ബര്‍ ടീമാണ്”-അനുരാഗ് ഠാക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.എന്നാല്‍ ബി.സി.സി.ഐയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും തങ്ങള്‍ മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ ബി.സി.സി.ഐ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ജസ്റ്റിസ് ലോധ വ്യക്തമാക്കി.സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ച്‌ ബി.സി.സി.ഐ നടത്തിയ ധനയിടപാടുകള്‍ തടഞ്ഞുകൊണ്ട് ബാങ്ക് ഓഫ് മഹാരാഷ്ട്ര, യെസ് ബാങ്ക് എന്നിവര്‍ക്ക് ലോധ കമ്മിറ്റി നിര്‍ദേശം നല്‍കിയെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നത്. തുടര്‍ന്ന് ഇന്ത്യ-ന്യൂസീലന്‍ഡ് പരമ്ബര അനിശ്ചിതത്വത്തിലാവുമെന്ന സമ്മര്‍ദതന്ത്രവുമായി ബി.സി.സി.ഐ രംഗത്തെത്തുകയായിരുന്നു.

NO COMMENTS

LEAVE A REPLY