ബായാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡെങ്കി സെന്റർ സ്ഥാപിക്കണം : മുസ്ലിം ലീഗ്

122

കാസര്‍കോട് : പൈവളികെ പഞ്ചായത്തിന്റെ കാർഷിക തോട്ടം മേഖലകളിൽ ഡെങ്കിപ്പനി അപകടകരമായ രീതിയിൽ പടരുകയാണെന്നും കായർകട്ട നൂത്തില, ചേരാൾ – കണിയാല, ബള്ളൂർ പ്രദേശങ്ങളിൽ നിന്നുമായി ധാരാളം കേസുകൾ ഇതിനകം തന്നെ റിപ്പോർട്ടു ചെയ്യപ്പെട്ടതായും അതിലേറെ ആളുകളിൽ രോഗലക്ഷണങ്ങൾ കണ്ടുവരുന്നതായും, ലോക്ക് ടൗൺ പശ്ചാത്തലത്തിൽ യാത്രാദുരിതങ്ങൾ നേരിടുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രസ്തുത വിഷയത്തിൽ ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും സൗജന്യ രക്തപരിശോധനാ സൗകര്യമടക്കം വിദഗ്ദ്ധ ഡോക്ടർമാരടങ്ങുന്ന പ്രത്യേക ടീമിനെ നിയമിച്ചു ബായാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡെങ്കി സെന്റർ സ്ഥാപിക്കണമെന്നു ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പൈവളികെ പഞ്ചായത്ത് ജനറൽ സെക്രട്ടറി സെഡ്.എ കയ്യാർ ആവശ്യപ്പെട്ടു.

രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതു ജനങ്ങളിൽ ബോധവൽക്കരണവും രോഗം സൃഷ്ടിക്കുന്ന കൊതുക് നിർമ്മാർജ്ജന രാസ പ്രയോഗങ്ങൾ നടത്തി പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്നായുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാഭാവിക പനിമൂലം ആശുപത്രികളെ സമീപിക്കുന്ന പ്രദേശവാസികളിൽ
ഡെങ്കിപ്പനിയുടെ പാശ്ചാത്തലത്തെ ഭീതിജനിപ്പിച്ചു ഉടനെ രക്തപരിശോധന നടത്തണമെന്നു സ്വകാര്യ ലാബുകളിലേക്ക് രോഗികളെ പറഞ്ഞയച്ചു കൊള്ള ലാഭത്തിൽ പരിശോധനകൾ നടത്തി മുതലെടുപ്പ് നടത്താനുള്ള ഒത്തുകളി ചൂഷണ ശ്രമങ്ങളെകുറിച്ചു മേഖലയിൽ വ്യാപകമായും പരാതി ഉയരുന്നതായും ബിപിഎൽ കാർഡുകളുള്ള കുടുംബങ്ങൾക്ക് സൗജന്യമായും അല്ലാത്തവർക്ക് മുന്നൂറ് രൂപ ഈടാക്കി രക്തപരിശോധന ഫലം ഉടൻ ലഭ്യമാക്കുന്ന മംഗൽപ്പാടിയിലെ താലൂക്കാശുപത്രിയുടെ സൗകര്യങ്ങൾ വിനിയോഗിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

NO COMMENTS