ബാര്‍കോഴക്കേസ് : മൊഴിമാറ്റാന്‍ ബാറുടമകള്‍ പണം കൈപ്പറ്റിയെന്ന് ആരോപണവുമായി വി.എം രാധാകൃഷ്ണന്‍

228

ബാര്‍ കോഴക്കേസില്‍ കുറ്റാരോപിതര്‍ക്ക് അനുകൂലമായി മൊഴി മാറ്റാന്‍ ചില ബാറുടമകള്‍ പണവും സര്‍ക്കാര്‍ ആനുകൂല്യങ്ങളും കൈപ്പറ്റിയെന്ന് വ്യവസായിയും ബാറുടമയുമായ വി.എം രാധാകൃഷ്ണന്‍ ആരോപിച്ചു. ബാര്‍ ഹോട്ടല്‍ അസോസിയേഷനില്‍ ഫണ്ട് ക്രമക്കേടെന്ന പരാതിയില്‍ ഒരു വിഭാഗം ബാര്‍ ഉടമകള്‍ തെളിവ് ഇന്ന് കൈമാറി. കോട്ടയം ജില്ലാ രജിസ്ട്രാര്‍ക്കാണ് തെളിവ് കൈമാറിയത്. ലീഗല്‍ ഫണ്ടെന്ന പേരില്‍ അസോസിയേഷന്‍ പിരിച്ച പണം കോഴയായി കൈമാറിയെന്നാണ് മറ്റൊരു ആരോപണം. പണം ചില ഭാരവാഹികള്‍ മുക്കിയെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.