ബാര്‍കോഴക്കേസ് : ബിജു രമേശ് നല്‍കിയ ശബ്ദരേഖ എഡിറ്റു ചെയ്തതെന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്

201

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ബാര്‍ ഉടമ ബിജു രമേശ് അന്വേഷണ സംഘത്തിന് നല്‍കിയത് എഡിറ്റുചെയ്ത ശബ്ദരേഖയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അഹമ്മദാബാദിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. പരിശോധനാ റിപ്പോര്‍ട്ട് അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. നാലാം തീയതി കോടതി കേസ് പരിഗണിക്കുമ്പോള്‍ ഇതുകൂടി പരിശോധിക്കും. ശബ്ദരേഖ തെളിവായി സ്വീകരിക്കാനാവില്ലെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍.

NO COMMENTS