സംസ്ഥാന പാതകളെ ജില്ലാ റോഡുകളായി പ്രഖ്യാപിക്കാന്‍ ശ്രമം

327

ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതയോരത്തെ ബാറുകള്‍ അടച്ചു പുട്ടണമെന്ന സുപ്രീം കോടതി വിധി ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടവും, തൊഴില്‍ നഷ്ടവും പരിഹരിക്കാന്‍ വിവിധ സംസ്ഥാനങ്ങളുടെ നീക്കം. സംസ്ഥാന പാതകളെ ജില്ലാ റോഡുകളായി പ്രഖ്യാപിച്ചു മറ്റും കോടതി ഉത്തരവ് മറികടക്കാനാണ് നീക്കം. തുടങ്ങി. ദേശീയ പാതകള്‍ റദ്ദാക്കല്‍ സംസ്ഥാനങ്ങള്‍ക്ക് പ്രായോഗികമല്ല.മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, യുപി, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡും സംസ്ഥാന പാത റദ്ദാക്കല്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു. പ്രധാന നഗരങ്ങളിലെ പാതകളാണ് തുടക്കത്തില്‍ റദ്ദാക്കുന്നത്. ഉത്തരവ് നടപ്പാക്കുന്നതിനും മുമ്പേ യു പിയിലെ മിക്ക സംസ്ഥാന പാതകളും ജില്ലാ റോഡുകളായി പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ 72 സംസ്ഥാന പാതകളുണ്ട്. ഈ പാതകളുടെ പദവി റദ്ദാക്കല്‍ നടപടിയിലൂടെ ബാറുകള്‍ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനവും ശ്രമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

NO COMMENTS

LEAVE A REPLY