ഫെബ്രുവരി 7ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

241

ന്യൂഡല്‍ഹി• നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി ഏഴിന് അഖിലേന്ത്യാതലത്തില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ഏഴുലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരും പണിമുടക്കുമെന്നു സംഘടനകള്‍ അറിയിച്ചു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ), ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന്‍ (എഐബിഒഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഇഎഫ്‌ഐ) എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY