ഫെ​ബ്രു​വ​രി 28 ന് ​രാ​ജ്യ​വ്യാ​പ​ക​ ബാങ്ക് പ​ണി​മു​ടക്ക്

176

ന്യൂ​ഡ​ല്‍​ഹി : പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ, ഗ്രാ​മീ​ണ, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ ജീ​വ​ന​ക്കാ​രും ഓ​ഫി​സ​ര്‍​മാ​രും ഫെ​ബ്രു​വ​രി 28 ന് ​രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കും. ബാ​ങ്ക് വാ​യ്പ​ക​ള്‍ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക, നോ​ട്ടു നി​രോ​ധ​ന​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള നി​യ​ന്ത്ര​ണം നീ​ക്കു​ക, എ​ല്ലാ ബാ​ങ്ക് ശാ​ഖ​ക​ളി​ലും ആ​വ ശ്യ​ത്തി​നു നോ​ട്ട് എ​ത്തി​ക്കു​ക, വ​ന്‍​കി​ട​ക്കാ​രി​ല്‍ വ​ന്‍​തോ​തി​ല്‍ പു​തി​യ ക​റ​ന്‍​സി എ​ത്തി​യ​തു സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക, അ​ധി​ക​ജോ​ലി ചെ​യ്ത ബാ​ങ്ക് ജീ​വ​ന​ക്കാ ര്‍​ക്കു​ള്ള ഓ​വ​ര്‍​ടൈം വേ​ത​നം ഉ​ട​ന്‍ ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണു പ​ണി​മു​ട​ക്ക്. പ​ണി​മു​ട​ക്കി​ല്‍ ഒ​ന്പ​തു യൂ​ണി​യ​നു​ക​ള്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഓ​ള്‍ ഇ​ന്ത്യ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍ (എ​ഐ​ബി​ഇ​എ) ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​എ​ച്ച്‌ വെ​ങ്കി​ടാ​ച​ലം അ​റി​യി​ച്ചു.

NO COMMENTS

LEAVE A REPLY