കരുനാഗപ്പള്ളിയില്‍ എസ്.ബി.ടി ബാങ്ക് ശാഖ ഉപഭോക്താക്കള്‍ അടിച്ച്‌ തകര്‍ത്തു

192

കൊല്ലം കരുനാഗപ്പള്ളിയില്‍ എസ്.ബി.ടി ബാങ്ക് ശാഖ ഉപഭോക്താക്കള്‍ അടിച്ച്‌ തകര്‍ത്തു. നോട്ട് പ്രതിസന്ധിയില്‍ സംസ്ഥാനത്ത് പലയിടത്തും പൊതുജനം അക്രമാസക്തരായി. കൊല്ലം കരുനാഗപ്പള്ളിയില്‍ എസ്.ബി.ടി ബാങ്ക് ശാഖ ഉപഭോക്താക്കള്‍ അടിച്ച്‌ തകര്‍ത്തു. പത്തനം തിട്ട കൊടുമണില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ക്ക് പരിക്കേറ്റു. കൊല്ലം കരുനാഗപ്പള്ളി വവ്വാക്കാവിലെ എസ്.ബി.ടി ശാഖയിലാണ് പിന്‍വലിച്ച നോട്ടുകള്‍ മാറ്റി വാങ്ങാനെത്തിയ ജനക്കൂട്ടം അക്രമാസക്താരായത്. നോട്ടുകള്‍ മാറ്റുന്നതിനായി രാവിലെ മുതല്‍ ബാങ്കിന് മുന്നില്‍ ക്യൂവില്‍ നിന്നവരെ ഒഴിവാക്കി കുറച്ച്‌ പേരെ മാത്രം ബാങ്കിനകത്ത് കയറ്റി ഷട്ടറിട്ടതിനെത്തുടര്‍ന്നാണ് പ്രകോപനം ഉണ്ടായത്. ബ്രാഞ്ചിന്‍റെ ജനല്‍ ചില്ലുകളും മുന്‍ വശത്തെ ഗ്ലാസും ജനക്കൂട്ടം അടിച്ച്‌ തകര്‍ത്തു. എന്നാല്‍ പണം തീര്‍ന്നതിനെത്തുടര്‍ന്നാണ് ഷട്ടറിട്ടതെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ഓച്ചിറ പൊലിസ് സംഭവത്തില്‍ കേസെടുത്തു. പത്തനംതിട്ട കൊടുമണ്‍ എസ്.ബി.ടി ശാഖയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ക്ക് പരിക്കേറ്റു. ബാങ്ക് കെട്ടിടത്തിന്‍റെ സ്ലാബ് അടര്‍ന്ന് വീണ് അങ്ങാടിക്കല്‍ സ്വദേശി രവീന്ദ്രനാണ് പരിക്കേറ്റത്. ഇയാളെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY