അടുത്ത ശനിയും ഞായറും ബാങ്കുകള്‍ തുറക്കും

206

ന്യൂഡല്‍ഹി: പിന്‍വലിച്ച നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിരക്ക് പരിഗണിച്ച്‌ 12ാം തിയതി ശനിയാഴ്ചയും 13 ാം തിയതി ഞായറാഴ്ചയും രാജ്യത്തെ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും രാജ്യത്തെ എല്ലാ ബാങ്കുകളുടേയും എല്ലാ ശാഖകളും പതിവ് പ്രവൃത്തിദിനം പോലെ തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. സാധാരണ രണ്ടാം ശനിയാഴ്ച ബാങ്കുള്‍ക്ക് അവധിയാണ്. എന്നാല്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പ്രമാണിച്ചാണ് റിസര്‍വ് ബാങ്കിന്‍റെ നടപടി. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച ബാങ്കുകള്‍ തുറന്നിരുന്നില്ല.
രണ്ടു ദിവസം എല്ലാ എടിഎമ്മുകളും പ്രവര്‍ത്തന രഹിതമാണ്. പുതിയ 500, 2000 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എടിഎമ്മുകളില്‍ ലഭ്യമാകും. കഴിയുന്നത്ര എടിഎമ്മുകള്‍ നാളെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ധനകാര്യ സെക്രട്ടറി അശോക് ലവാസ അറിയിച്ചിട്ടുണ്ട്.