ലൈംഗിക പീഡനത്തിനിരയായി കോഴിക്കോട് വെള്ളിമാട്കുന്ന് മഹിളാമന്ദിരത്തില്‍ കഴിഞ്ഞിരുന്ന ബംഗ്ലാദേശി പെണ്‍കുട്ടി നാട്ടിലേക്ക് മടങ്ങി

203

കോഴിക്കോട്: ലൈംഗിക പീഡനത്തിനിരയായി കോഴിക്കോട് വെള്ളിമാട്കുന്ന് മഹിളാമന്ദിരത്തില്‍ കഴിഞ്ഞിരുന്ന ബംഗ്ലാദേശി പെണ്‍കുട്ടി നാട്ടിലേക്ക് മടങ്ങി. ഇവിടെയുള്ള മറ്റ് മൂന്ന് ബംഗ്ലാദേശി യുവതികള്‍ ചൊവ്വാഴ്ചയാണ് നാട്ടിലേക്ക് പോവുക.മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വനിതാഅഭിഭാഷകരുടെയും ഇടപെടലാണ് യുവതികളുടെ മോചനത്തിന് വഴിവെച്ചത്.പ്രായപൂര്‍ത്തിയാകുന്നതിന് മുമ്ബേ ജോലിക്കായി കേരളത്തിലെത്തിയതാണ് ധാക്ക സ്വദേശിയായ ഈ പെണ്‍കുട്ടി, എന്നാല്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ കയ്യില്‍പ്പെട്ട് ബംഗലൂരുവിലും മലപ്പുറത്തും വെച്ച്‌ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. കേസിന്റെ നൂലാമാലകളില്‍ കുടുങ്ങി എട്ടു വര്‍ഷത്തോളമാണ് വെള്ളിമാട്കുന്ന് മഹിളാമന്ദിരത്തില്‍ കഴിയേണ്ടി വന്നത്.
കേസിന്റെ തുടര്‍നടപടികളുടെ സമയത്ത് ബംഗ്ലാദേശ് എംബസില്‍ ഹാജാരാകാമെന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ധാരണയിലെത്തിയതോടെയാണ് ഇവരുടെ മോചനം സാധ്യമായത്. നടക്കാവ് അഡീഷണല്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയെ അനുഗമിക്കുന്നുണ്ട്. അതിര്‍ത്തിയില്‍ വെച്ച്‌ പെണ്‍കുട്ടിയെ ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ക്ക് കൈമാറും. ചൊവ്വാഴ്ചയാണ് കേസില്‍ ഇരകളായ മറ്റ് മൂന്ന് യുവതികളുടെ മടക്കം.
മനുഷ്യാവകാശ സംഘടനായാ ആംഓഫ് ജോയിയും വനിതാഅഭിഭാഷകരുടെ കൂട്ടായ്മയായ പുനര്‍ജ്ജനിയുമാണ് യുവതികളുടെ മോചനത്തിനായി ഇരു രാജ്യങ്ങളുടെ ഹൈക്കമ്മീഷണര്‍മാരുമായി ബന്ധപ്പെട്ടത്. ലൈഗിക പീഡനക്കേസിലെ തടവില്‍ താമസിപ്പിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഹൈക്കോടതിയും ദേശീയ മനുഷ്യാവകശാ കമ്മീഷനും നിരീക്ഷിച്ചിരുന്നു.

NO COMMENTS

LEAVE A REPLY