ബംഗളൂരുവിലെ ലൈംഗികാതിക്രമം; യുവതിയും കാമുകനും ചേര്‍ന്നൊരുക്കിയ നാടകം

247

ബംഗളുരുവിൽ കെജി ഹള്ളിയിൽ വച്ച് ലൈംഗികാതിക്രമമുണ്ടായെന്ന യുവതിയുടെ പരാതി കാമുകനുമായി ചേർന്നുണ്ടാക്കിയ നാടകമെന്ന് പൊലീസ്..പരാതിക്കാരിയുടെ സഹോദരി ഭർത്താവ് ഇർഷാദ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിച്ച് ഒരുമിച്ച് കഴിയുന്നതിനായാണ് യുവതിയും സഹോദരി ഭർത്താവും പീഡനനാടകമൊരുക്കിയതെന്നാണ് പൊലീസ് പറയുന്നത്.
നഗരത്തിലെ കമ്മനഹള്ളിയിൽ പുതുവർഷാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ആറ് പേർ ചേർന്ന് അപമാനിച്ച സംഭവത്തിൽ ബംഗളുരു പൊലീസ് പ്രതിരോധത്തിലായിരുക്കുന്പോഴാണ് കെ.ജി. ഹള്ളിയിൽ വച്ച് ലൈംഗികാതിക്രമത്തിനിരയായെന്ന പരാതിയുമായി കഴിഞ്ഞ വെള്ളിയാഴ്ച യുവതി പൊലീസിനെ സമീപിച്ചത്…. ബസ് സ്റ്റോപ്പിലേക്ക് പോകുന്പോൾ പിന്തുടർന്ന് വന്ന് കയറിപിടിച്ച് ബലമായി ചുംബിച്ചുവെന്നായിരുന്നു ഇരുപത്തിമൂന്നുകാരിയുടെ പരാതി.. പർദ്ദ ധരിച്ച യുവതിയെ ഒരാൾ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് വ്യക്തമായ പൊലീസ് പ്രതിയായ യുവതിയുടെ സഹോദരി ഭർത്താവ് ഇർഷാദ് ഖാനെ അറസ്റ്റ് ചെയ്തു.

ഇർഷാദും യുവതിയും കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നുവെന്നും യുവതിയ്ക്ക് കല്യാണലോചനകൾ വന്നപ്പോൾ അത് തടയാനാണ് പീഡന നാടകമൊരുക്കിയതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പീഡനം നടന്നുവെന്ന വാർത്ത വന്നാൽ യുവതിയെ ആരും വിവാഹം കഴിക്കില്ലെന്നും പിന്നീട് വീട്ടുകാരുടെ അനുമതിയോടെ യുവതിയെ തനിക്ക് വിവാഹം കഴിക്കാമെന്നുമായിരുന്നു ഇർഷാദിന്റെ പദ്ധതി. പീഡനം നടന്നുവെന്ന് പരാതിയിൽ പറഞ്ഞിരിക്കുന്ന സമയത്തിന് മുന്പുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്ന് യുവതിയും ഇർഷാദും സൗഹാർദ്ദപരമായി സംസാരിച്ചിരുന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിന് മുന്പ് ഇരുവരും ഫോണിൽ സംസാരിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY