കശ്മീരിലെ സ്ഥിതിഗതികളേക്കുറിച്ച്‌ ആശങ്ക രേഖപ്പെടുത്തി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍

172

ജനീവ • കശ്മീരിലെ സ്ഥിതിഗതികളേക്കുറിച്ച്‌ ആശങ്ക രേഖപ്പെടുത്തി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. മേഖലയില്‍ നിലനില്‍ക്കുന്ന അസ്ഥിരത നീക്കി സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് യുഎന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബാന്‍ കി മൂണ്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കൂടുതല്‍ ജീവനുകള്‍ പൊലിയാതിരിക്കാനും മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ഇന്ത്യയും പാക്കിസ്ഥാനും ഒന്നു ചേര്‍ന്നു ശ്രമിച്ചാല്‍ കശ്മീരില്‍ എന്നെന്നേക്കുമായി സമാധാനം പുനഃസ്ഥാപിക്കാനാകുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. മേഖലയിലെ ജനങ്ങള്‍ക്കൊപ്പമാണ് യുഎന്‍ എന്നും അദ്ദേഹം വ്യക്തമാക്കി.