ജ്യൂസ്, കോഫി, ചായ എന്നിവ വില്‍ക്കുന്ന ബേക്കറികള്‍ വൈകീട്ട് ആറിന് അടയ്ക്കണം

44

കാസര്‍ഗോഡ് : ജ്യൂസ്, കോഫി, ചായ എന്നിവ വില്‍ക്കുന്ന ബേക്കറികള്‍ വൈകീട്ട് ആറിന് അടയ്ക്കണം. വീഡി യോ കോണ്‍ ഫറന്‍സിലൂടെ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധി കളുടെ യോഗത്തില്‍ ഇക്കാര്യം തീരുമാനിച്ചിരുന്നു. എന്നാല്‍ ജ്യൂസും ചായയും കോഫിയും ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ വില്‍ക്കുന്ന ചില ബേക്കറികള്‍ ആറുമണിക്കുശേഷം തുറന്ന് പ്രവര്‍ത്തിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

തീരുമാനം ലംഘിക്കുന്ന കടകള്‍ക്കെതിരെ സി ആര്‍ പി സി 144 പ്രകാരം നിരോധനജ്ഞാ ലംഘിച്ചതിനും കേരള പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരവും പോലീസ് കര്‍ശന നടപടി സ്വീകരിക്കും. മറ്റു കടകള്‍ക്കും പാനീയങ്ങള്‍ വില്‍ക്കാത്ത ബേക്കറികള്‍ക്കും രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം.

കടകളില്‍ ഉടമകളും ജീവനക്കാരും ഗ്ലൗസും മാസ്‌കും നിര്‍ബന്ധമായും ധരിക്കണം. സെക്ടറല്‍ മജിസ്‌ടേട്ടുമാര്‍ , പോലീസ്, മാഷ് പദ്ധതിയിലെ അധ്യാപകര്‍ എന്നിവരില്‍ ആരുടെയെങ്കിലും പരിശോധനയില്‍ ഉടമയും ജീവനക്കാരും ഗ്ലൗസും മാസ്‌കും ധരിക്കാത്തതായി കണ്ടെത്തിയാല്‍ ഏഴ് ദിവസത്തേക്ക് കട അടച്ചുപൂട്ടണമെന്നും തീരുമാനിച്ചു. സ്റ്റീല്‍ ഗ്ലാസുകളിലും പുനരുപയോഗിക്കുന്ന പാത്രങ്ങളിലും ഭക്ഷണം നല്‍കരുത്. കടകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം യാതൊരു കാരണവശാലും അനുവദിക്കില്ല.

തട്ടുകടകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പാഴ്‌സല്‍ വിതരണം ചെയ്യേണ്ടതാണ്. ഈ തീരുമാനം ലംഘിക്കുന്ന തട്ടുകടകള്‍ ജെ സി ബി ഉപയോഗിച്ച് \ീക്കം ചെയ്യുന്നതിന് റവന്യു-പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ജില്ലാ പോലീസ് മേധാവി ഡിശില്പ,സബ്കലക്ടര്‍ ഡി ആര്‍ മേഘശ്രീ,എഡിഎം എന്‍ ദേവീദാസ്,ഡി എംഒ ഡോ എ വി രാംദാസ്,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍,കോറോണ കോര്‍കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

നിയമം ലംഘിക്കുന്നത് പരിശോധിക്കാന്‍ സെക്റ്ററല്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചു

ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സെക്റ്ററല്‍ മജിസ്‌ട്രേറ്റുമാര്‍ പ്രവര്‍ത്തനം തുടങ്ങി. 38 പഞ്ചായത്തുകളിലും ഓരോ ഗസ്റ്റഡ് ഓഫീസര്‍മാരും മൂന്ന് നഗരസഭകളില്‍ നാല് വീതം ഗസ്റ്റഡ് ഓഫീസര്‍മാരെയുമാണ് പരിശീലനം നല്‍കി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നിയോഗി ച്ചിട്ടുള്ളത്. ഇവര്‍ക്ക് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരം നല്‍കിയിട്ടുണ്ട്.

കാഞ്ഞങ്ങാട്,കാസര്‍കോട് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരുടെ നിയന്ത്രണത്തിലായിരിക്കും ഇവരുടെ പ്രവര്‍ത്തനം. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകരെയാണ് സെക്റ്ററല്‍ മജിസ്‌ട്രേറ്റുമാരായി നിയമിച്ചത്. ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലതല ഐ ഇ സി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ അിറയിച്ചതാണ് ഇത്.് ചായ, കോഫി,ജ്യൂസ് എന്നിവ വില്‍ക്കുന്ന ബേക്കറികള്‍ വൈകീട്ട് ആറിന് അടക്കണം. തട്ടുകടകള്‍ പാര്‍സല്‍ മാത്രമേ നല്‍കാവൂ.

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മറ്റ് കടകള്‍ക്ക് രാത്രി 9 വരെ പ്രവര്‍ത്തിക്കാം.ഇതു ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്ന സെക്റ്ററല്‍ മജിസ്‌ട്രേറ്റുമാര്‍ നിയമലംഘനം കണ്ടെത്തിയാല്‍ സി ആര്‍ പി സി 144 വകുപ്പ് പ്രകാരവും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമവുമനുസരിച്ചായിരിക്കും നടപടി സ്വീകരിക്കുക. നിയന്ത്രണം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ജെ ബി സി ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് കളക്ടര്‍ പറഞ്ഞു.

ജാഗ്രത കൈവിടരുത്-ജില്ലയില്‍ കോവിഡ് മരണസംഖ്യ ഉയരുന്നു

ജില്ലയില്‍ കോവിഡ് മരണസംഖ്യ കുത്തനേ ഉയരുന്നതായി ജില്ലാതല ഐ ഇ സി കോര്‍ഡിനേഷന്‍ കമ്മിറ്റി വിലയിരുത്തി.കഴിഞ്ഞ 90 ദിവസത്തിനുള്ളില്‍ 140 കോവിഡ് മരണമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംസ്ഥാന ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ്മരണത്തിന്റെ 13 ശതമാനമാണ്.പ്രായമായവരിലും ഗര്‍ഭിണികളിലും കുട്ടികളിലും രോഗബാധ വര്‍ദ്ധിക്കുന്നതായി യോഗം വിലയിരുത്തി.

യുവജനങ്ങളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം പകരുന്നത്.കോവിഡ് മരണസംഖ്യ ഉയരുന്നതിനെതിരെ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

NO COMMENTS