ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പോലും പണമില്ലാത്ത യുവാവിനു സാമ്പത്തിക സഹായം നല്‍കുമെന്ന് ബഹ്റിന്‍ പ്രധാന മന്ത്രി ഖലീഫിയ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ

203

മനാമ: ക്ഷയരോഗം ബാധിച്ചു മരിച്ച ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാതെ മൃതദേഹം ചുമലിലെടുത്ത് ഭര്‍ത്താവ് കിലോമീറ്ററുകള്‍ നടന്നത് ഹൃദയം നടുക്കുന്ന കാഴ്ചയായിരുന്നു. പ്രാദേശിക മാദ്ധ്യമങ്ങളോടൊപ്പം തന്നെ ദേശീയ മാദ്ധമങ്ങളും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തതോടെ വലിയ വാര്‍ത്താ പ്രാധാന്യവും ലഭിച്ചിരുന്നു.
ദിവസങ്ങള്‍ക്കു ശേഷം വീണ്ടും ആ വാര്‍ത്ത മാദ്ധ്യമങ്ങളില്‍ ഇടം പിടിക്കുകയാണ്. വാര്‍ത്തയ്ക്ക് അന്തര്‍ദേശീയ തലത്തില്‍ പ്രാധാന്യം ലഭിച്ചതോടെ ഗള്‍ഫ് രാജ്യങ്ങളിലും ദനാ മജ്ഹിയുടെ അവസ്ഥ വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയിരുന്നു.

അക്ബര്‍ അല്‍ ഖലീജ് എന്ന് മാദ്ധ്യമത്തില്‍ വന്ന വാര്‍ത്തയെ തൂടര്‍ന്ന് ബഹ്റിന്‍ പ്രധാന മന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫ മരിച്ച യുവതിയുടെ കുടുംബത്തിന് വേണ്ടി സാമ്ബത്തിക സഹായം ചെയ്യാന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ്.
വാര്‍ത്ത വായിച്ചതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി വളരെ ദുഃഖിതനായെന്നും ഡള്‍ഫ് ഡയിലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബഹ്റിന്‍ പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നും ഇന്ത്യന്‍ എംബസിയിയുമായി ബന്ധപ്പെടുകയും ഭര്‍ത്താവിനും കുടുംബത്തിനും ചെറിയൊരു ധനസഹായം ചെയ്യാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു.
മൃതദേഹം ആംബുലന്‍സില്‍ കൊണ്ടു പേകാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ദനാ മജ്ഹി എന്ന 42 കാരനായിരുന്നു 60 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് 12 വയസ്സുള്ള മകള്‍ക്കൊപ്പം നടന്നു തുടങ്ങിയത്. ഒഡീഷയിലെ പിന്നാക്ക ജില്ലയായ കലാഹന്തിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.
കമ്ബിളിപ്പുതപ്പില്‍ പൊതിഞ്ഞെടുത്ത മൃതദേഹം തോളിലേറ്റി ഇയാള്‍ പത്തു കിലോ മീറ്ററോളം നടന്നിരുന്നു. ഇതിനിടെ ഒരു പ്രാദേശിക മാദ്ധ്യമ സംഘമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് മാദ്ധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ജില്ലാ കലക്ടറെ അറിയിച്ചതിനെത്തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തുകയായിരുന്നു.
താന്‍ ദരിദ്രനാണെന്നും ആംബുലന്‍സ് വിളിക്കാന്‍ പണമില്ലെന്ന് ആശുപത്രി അധികൃതരെ അറിയിച്ചപ്പോള്‍ അവര്‍ക്കു സഹായിക്കാനാകില്ലെന്നാണ് അന്ന് യുവാവ് പറഞ്ഞിരുന്നത്.
അതേസമയം, ആശുപത്രികളില്‍ വച്ചു മരിക്കുന്നവരുടെ മൃതദേഹം സൗജന്യമായി വീടുകളിലെത്തിക്കുന്നതിനായി ‘മഹാപാരായണ’ എന്ന പേരില്‍ ഒഡീഷ സര്‍ക്കാര്‍ പ്രത്യേക പദ്ധതി ഫെബ്രുവരിയില്‍ ആരംഭിച്ചിരുന്നു. പദ്ധതിയുടെ നടത്തിപ്പിനായി 37 സര്‍ക്കാര്‍ ആശുപത്രികളിലായി 40 വാഹനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY