ചൈന ഒാപ്പണ്‍ ബാഡ്മിന്റന്‍ : പി.വി.സിന്ധു ഫൈനലില്‍

206

ഫുഷൗ (ചൈന) • ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാവ് ഇന്ത്യയുടെ പി.വി. സിന്ധു ചൈന ഒാപ്പണ്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ ദക്ഷിണ കൊറിയയുടെ സുങ് ജി യുന്നിനെ തോല്‍പ്പിച്ചാണ് സിന്ധുവിന്റെ ജയം. 84 മിനിറ്റു നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. സ്കോര്‍: 11-21, 23-21, 21-19. ആദ്യ സെറ്റ് 11-21ന് സുങ് ജി യുന്‍ സ്വന്തമാക്കിയിരുന്നു. അതിനുശേഷമുള്ള രണ്ടു സെറ്റുകളിലും മികച്ച പ്രകടനം നടത്തിയാണ് സിന്ധു ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ചൈനയുടെ ഹെ ബിന്‍ജിയോവോയെ തോല്‍പ്പിച്ചാണ് സിന്ധു സെമിയില്‍ എത്തിയത്.