ക്ഷേ​ത്ര​ത്തി​ൽ ക​യ​റി​യ ദ​ളി​ത് ബാ​ല​ന് മേ​ൽ​ ജാ​തി​ക്കാ​രു​ടെ ക്രൂ​ര മ​ർ​ദ​നം.

191

പാ​ലി:രാ​ജ​സ്ഥാ​നി​ലെ പാ​ലി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഈ ​മാ​സം ആ​ദ്യ​മാ​ണ് ക്ഷേ​ത്ര​ത്തി​ൽ ക​യ​റാ​ൻ എ​ത്തി​യ ബാ​ല​നെ ഒ​രു സം​ഘം ആ​ളു​ക​ൾ നി​ല​ത്തി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ക​യാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ല​ന്‍റെ അ​മ്മാ​വ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​ക്സോ നി​യ​മ​പ്ര​കാ​രാ​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, മ​ർ​ദ​ന​മേ​റ്റ ബാ​ല​നെ ജു​വ​നൈ​ൽ ഹോ​മി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ലാ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി. അ​തേ​സ​മ​യം, കേ​സി​ൽ പോ​ലീ​സ് ഉ​രു​ണ്ടു​ക​ളി​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.

NO COMMENTS