നടുവേദന ഇന്നത്തെക്കാലത്ത് ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശനം

26

ഇന്നത്തെക്കാലത്ത് ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് നടുവേദന. നടുവിന് കൂടുതല്‍ ക്ഷതവും ആയാസവുമുണ്ടാക്കുന്ന യാത്രകള്‍ നിത്യവും ചെയ്യുന്നത് നടുവേദനയിലേക്ക് നയിക്കും. തൊഴിലിനോടനു
ബന്ധമായി, ജന്‍മനാലുള്ള വൈകല്യങ്ങളെത്തുടര്‍ന്ന്, മറ്റു രോഗങ്ങളുടെ അനുബന്ധമായി ഇങ്ങനെ പല കാരണങ്ങളാ ല്‍ നടുവേദന ഉണ്ടാകാം.

വേദനയുടെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച്‌ ചികിത്സയും സങ്കീര്‍ണമാകും.പുരുഷന്‍മാരെ അപേക്ഷിച്ച്‌ സ്ത്രീകളി ലാണ് നടുവേദന കൂടുതലായി കണ്ടുവരുന്നത്. ശാരീരിക ആയാസമുള്ള ജോലികള്‍, ആഹാരരീതിയില്‍ വന്ന വ്യത്യാസങ്ങള്‍, പോഷകം കുറഞ്ഞ ആഹാരങ്ങള്‍ കഴിക്കുന്നത് തുടങ്ങിയവ പുരുഷന്‍മാരില്‍ നടുവേദനയ്ക്കു കാരണമാകുന്നു.

പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കുണ്ടാകുന്ന വീക്കം, ട്യൂമര്‍, മൂത്രാശയ സംബന്ധമായ രോഗാവസ്ഥകള്‍ എന്നിവയുടെ ലക്ഷണമായും നടുവേദന പ്രത്യക്ഷപ്പെടാം.

NO COMMENTS