ബാബ രാംദേവിന്‍റെ പതാഞ്ജലി കമ്പനിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 40 ഏക്കര്‍ സ്ഥലം അനുവദിച്ചു

188

ഭോപ്പാല്‍: യോഗാഗുരു ബാബ രാംദേവിന്‍റെ പതാഞ്ജലി ആയുര്‍വേദ മരുന്നുനിര്‍മ്മാണ കന്പനിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 40 ഏക്കര്‍ സ്ഥലം അനുവദിച്ചു. 10 കോടി രൂപയ്ക്കാണ് സ്ഥലം നല്‍കി. ഏക്കറിന് 25 ലക്ഷം വീതമാണ് പതാജ്ഞലി ഗ്രൂപ്പില്‍ നിന്ന് ഈടാക്കിയതെന്ന് മധ്യപ്രദേശ് ആയുവേദിക് കേന്ദ്ര വികാസ് നിഗം എം.ഡി കുമാര്‍ പുരുഷോത്തം അറിയിച്ചു.അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപയുടെ നിക്ഷേപമാണ് കന്പനി ലക്ഷ്യമിടുന്നത്. അയ്യായിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. കന്പനിയുടെ ഭക്ഷ്യസംസ്കരണ യൂണിറ്റിന് സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കും. കുറഞ്ഞ നിരക്കില്‍ സ്ഥലം അനുവദിച്ചതിനു പുറമേ നികുതി ഇളവ് അടക്കം നിരവധി ആനുകൂല്യങ്ങളും നല്‍കുമെന്നും കുമാര്‍ പുരുഷോത്തം വ്യക്തമാക്കി. അതേസമയം, പതാഞ്ജലി കന്പനിയോട് ബി.ജെ.പി സര്‍ക്കാരിന് പ്രത്യേക താല്‍പര്യമാണെന്ന് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലുജ ആരോപിച്ചു. സംസ്ഥാനത്ത് കന്പനികള്‍ക്ക് ആനുകൂല്യം നല്‍കുന്നതിനോട് കോണ്‍ഗ്രസിന് എതിര്‍പ്പില്ല. എന്നാല്‍ ഇതേ താല്‍പര്യം മറ്റ് കന്പനികളോട് കാണിക്കുന്നില്ല. പതാഞ്ജലി കന്പനിയെ മാത്രം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത് കന്പനിയുടെ ഉടമ ബാബ രാംദേവ് ബി.ജെ.പിയെ പിന്തുണയ്ക്കുന്നതുകൊണ്ടാണോയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

NO COMMENTS

LEAVE A REPLY