ഇന്ത്യന്‍ സൈനിക ക്യാമ്പിനു നേരെ നടത്തിയ തീവ്രവാദി ആക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ടു പേരെ തിരിച്ചറിഞ്ഞു

205

ന്യൂഡല്‍ഹി: ബാരാമുള്ളയിലെ ഇന്ത്യന്‍ സൈനിക ക്യാമ്പിനു നേരെ നടത്തിയ തീവ്രവാദി ആക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ടു പേരെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഹനീഫ എന്ന ഹിലാല്‍ (23), അലി (22) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ഈ രണ്ട് പേരും ജയ്ഷെ ഇ മുഹമ്മദ് എന്ന തീവ്രവാദി സംഘത്തില്‍പ്പെട്ട പാകിസ്താന്‍ സ്വദേശികളാണ്. രാഷ്ട്രീയ റൈഫിള്‍സ് കാമ്ബിനു നേരെ ഞായറാഴ്ച വൈകുന്നേരമുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ആറ് പേര്‍ ഉള്‍പ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്.
തീവ്രവാദി ആക്രമണത്തില്‍ അതിര്‍ത്തി രക്ഷാ സേനയിലെ കോണ്‍സ്റ്റബിള്‍ ആയ നിതിന്‍ കുമാര്‍ കൊല്ലപ്പെടുകയും മറ്റൊരു കോണ്‍സ്റ്റബിള്‍ പര്‍മിന്ദറിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട തീവ്രവാദികള്‍ക്കായി വ്യാപകമായ തിരച്ചില്‍ നടന്നുവരികയാണ്.