ബിസിസിഐ ഭാരവാഹികളെ മുഴുവന്‍ അയോഗ്യരാക്കണമെന്ന് ജസ്റ്റിസ് ലോധ കമ്മിറ്റി

185

ന്യൂഡല്‍ഹി • ബിസിസിഐ ഭാരവാഹികളെ മുഴുവന്‍ അയോഗ്യരാക്കണമെന്ന് ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ ശുപാര്‍ശ. ബിസിസിഐ നിരീക്ഷകനായി മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ളയെ നിയമിക്കണമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് ലോധ കമ്മിറ്റിയുടെ ശുപാര്‍ശ. ക്രിക്കറ്റിലെ അഴിമതി അന്വേഷിക്കുന്നതിനാണ് ജസ്റ്റിസ് ലോധ കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചത്.