ആയുർവേദ ചികിത്സ വീട്ടുപടിയ്ക്കൽ

138

തിരുവനന്തപുരം :ലോക് ഡൗൺ കാലത്ത് വീടുകളിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത മുതിർന്നവർക്കും സാന്ത്വന പരിചരണം ആവശ്യമുള്ളവർക്കുമായി വട്ടിയൂർക്കാവ് മണ്ഡലത്തിൽ ആയുർവേദ മൊബൈൽ ഡിസ്‌പെൻസറിക്ക് തുടക്കമായി. വി.കെ പ്രശാന്ത് എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. വി.കെ പ്രശാന്ത് എംഎഎയുടെയും ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. ഈ സേവനം ലഭിക്കാൻ https://zfrmz.in/XeEupx5WaGyHM1GWs4q7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ 8590555006, 7012040345, 7736167094 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യണം.

രജിസ്റ്റർ ചെയ്യുന്നവരുടെ വീടുകളിൽ വിദഗ്ദ്ധ ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘംമെത്തി ചികിത്സ നൽകുകയും ആവശ്യമായ മരുന്നുകൾ നൽകുകയും ചെയ്യും. ചികിത്സയും മരുന്നും തികച്ചും സൗജന്യമാണ്. രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാല് വരെ മൊബൈൽ ഡിസ്പെൻസറി പ്രവർത്തിക്കും.

വിദഗ്ദ്ധ ആയുർവേദ സീനിയർ ഡോക്ടർമാരായ ഇന്ദു.ജി.കുമാർ, എസ്.ജെ.സുഗധ, ആർ.പി രാഹുൽ എന്നിവ രാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. മൊബൈൽ ഡിസ്‌പെൻസറിയിൽ ഒരു സീനിയർ സ്‌പെഷ്യലിസ്റ്റ് ഡോക്ടർ, ഒരു ഹൗസ് സർജൻ, ഒരു ഫാർമസിസ്റ്റ്, എന്നിവർ ഉണ്ടായിരിക്കും.

പദ്ധതിയുടെ കോ-ഓർഡിനേറ്റർ ചെട്ടിവിളാകം സീനിയർ മെഡിക്കൽ ഓഫീസർ ഷാജിത ഷാഹുലാണ്. വി.കെ.പ്രശാന്ത് എംഎൽഎയുടെ ഓഫീസിനു മുന്നിൽ നടന്ന ചടങ്ങിൽ ആയുർവേദ ഡിഎംഒ റോബർട്ട് രാജ്, പദ്ധതിയുടെ കോ-ഓർഡിനേറ്റർ ഷാജിതാ ഷാഹുൽ, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കോവിഡ് 19 നോഡൽ ഓഫീസർഎസ്.ദുർഗ പ്രസാദ്, ടാസ്‌ക് ഫോഴ്‌സ് കൺവീനർ എച്ച്.മുഹ്‌സീന, മെഡിക്കൽ എയ്ഡ് കൺവീനർ ബി.എസ്.സുസ്മിത എന്നിവർ പങ്കെടുത്തു.

NO COMMENTS