അ​യോ​ധ്യ ഭൂ​മി​ത​ര്‍​ക്ക കേ​സ് സു​പ്രീം കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്

144

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ ഭൂ​മി​ത​ര്‍​ക്ക കേ​സ് സു​പ്രീം കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ചീ​ഫ് ജ​സ്റ്റീ​സി​ന് പു​റ​മെ, ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​എ ബോ​ബ്ഡെ, എ​ന്‍.​വി ര​മ​ണ, യു.​യു ല​ളി​ത്, ഡി.​വൈ ച​ന്ദ്ര​ചൂ​ഡ് എ​ന്നി​വ​രാ​ണ് ബെ​ഞ്ചി​ലു​ള്ള​ത്. കേ​സി​ല്‍ വാ​ദം കേ​ള്‍​ക്കു​ന്ന​തി​നു​ള്ള തീ​യ​തി വ​രു​ന്ന വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പി​ക്കും.

കേ​സി​ല്‍ ജ​നു​വ​രി 10 ന് ​വാ​ദം കേ​ള്‍​ക്ക​ല്‍ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ന്ന് ഒ​രു മി​നി​റ്റ് മാ​ത്ര​മാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

അ​യോ​ധ്യ​യി​ലെ 2.77 ഏ​ക്ക​ര്‍ ഭൂ​മി സു​ന്നി വ​ഖ​ഫ് ബോ​ര്‍​ഡ്, നി​ര്‍​മോ​ഹി അ​ഖാ​ഡ, രാം ​ല​ല്ല എ​ന്നി​വ​ര്‍​ക്കാ​യി വീ​തി​ച്ചു ന​ല്‍​കി​യ അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ​യു​ള്ള 13 ഹ​ര്‍​ജി​ക​ളാ​ണ് സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​യോ​ധ്യ വി​ഷ​യ​ത്തി​ല്‍ കേ​വ​ലം ഭൂ​മി ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ എ​ന്നു കോ​ട​തി നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

NO COMMENTS