സരിതയുടെ ആത്മകഥ തമിഴ് വാരികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി

186

ചെന്നൈ: സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടെ ജീവിത പരമ്പര തമിഴ് വാരികയില്‍. തമിഴ്നാട്ടില്‍ ഏറെ പ്രചാരമുള്ള തമിഴ് വാരികയായ ‘കുമുദ’ത്തിലാണ് പ്രസിദ്ധീകരിച്ചു തുടങ്ങിയത്.’സൊല്ലൈത്താന്‍ ഇനക്കര’ (എല്ലാം പറയാന്‍ തീരുമാനിക്കുന്നു) എന്ന പേരിലാണ് സരിതയുടെ ജീവിതം പരമ്പരയാക്കുന്നത്. തന്റെ ആത്മകഥ തമിഴില്‍ പ്രസിദ്ധീകരിക്കുമെന്ന് സരിത നേരത്തേ പറഞ്ഞിരുന്നു. പരമ്പരയുടെ പ്രചരണാര്‍ത്ഥം തമിഴ്നാട്ടിലാകെ സരിതയുടെ വിവിധ ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകളുടെ പ്രചാരണം നടത്തിയിട്ടുണ്ട്.

വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതിന് മുമ്പേ വിവാഹിതയായതാണ് തന്‍റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ പിഴയെന്നും പ്രവാസിയായ ഭര്‍ത്താവ് തന്നെ ചതിക്കുകയായിരുന്നുവെന്നും സരിത പരമ്പരയില്‍ പറയുന്നു.