സത്യസന്ധതയുടെ പര്യായമായി ഓട്ടോഡ്രൈവര്‍; മറന്നു വെച്ച അഞ്ചു ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ പോലീസിനെ ഏല്‍പ്പിച്ചു

195

ബംഗളൂരു: പണത്തേക്കാള്‍ എത്രയോ ഇരട്ടി മൂല്യമുള്ള സത്യസന്ധതയുടെ പര്യായമായി മംഗളൂരുവിലെ ഓട്ടോ ഡ്രൈവര്‍ പ്രതാപ് ഷെട്ടി. കളഞ്ഞുകിട്ടിയ അഞ്ചു ലക്ഷത്തെ തന്റെ കഷ്ടപ്പാടിനിടയിലും തിരിച്ചേല്‍പ്പിച്ച്‌ പകരം ഉപഹാരമായി കിട്ടിയ ഹസ്തദാനത്തില്‍ സംതൃപ്തനായി പ്രതാപിനെ അഭിനന്ദിക്കാന്‍ വാക്കുകളില്ലെന്നാണ് പോലീസ് പോലും സാക്ഷ്യപ്പെടുത്തുന്നത്.
കഴിഞ്ഞദിവസമാണ് മംഗളൂരുവിലെ ബസ്സ്റ്റാന്‍ഡില്‍ നിന്നും കുളെയിലേക്ക് പ്രതാപിന്റെ ഓട്ടോയില്‍ കയറിയ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ യുവതി തന്റെ ബാഗ് മറന്നു വയ്ക്കുന്നത്. ബംഗളൂരുവില്‍ നിന്നും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ യുവതി അഞ്ചുലക്ഷത്തോളം വിലവരുന്ന സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗാണ് മറന്നു വച്ചത്.

NO COMMENTS

LEAVE A REPLY