ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെറീനാ വില്യംസിന്

297

മെല്‍ബണ്‍ : ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ സെറീനാ വില്യംസിന് ചരിത്ര നേട്ടം.കരിയറിലെ 23-ാം ഗ്രാന്‍സ്ലാം കിരീടം നേടി. 14 വര്‍ഷത്തിനുശേഷം നടന്ന സഹോദരിമാരുടെ പോരാട്ടത്തില്‍ വീനസ് വില്യംസിനെ 6-4, 6-4 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് സെറീന ചരിത്രം കുറിച്ചത്. സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്റ്സ്ലാം കിരീടം എന്ന റെക്കോര്‍ഡാണ് സെറീന തകര്‍ത്തത്.ടെന്നീസില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം നേടുന്ന താരമാണ് സെറീന. വീനസ് ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അവസാനമായി കളിച്ചത്. ക്രൊയേഷ്യന്‍ താരം മിര്‍ജാന ലൂസിച്ച്‌ ബറോണിയെ തോല്‍പ്പിച്ചാണ് മുപ്പത്തിയഞ്ചുകാരിയായ സെറീന ഫൈനലില്‍ കടന്നത്. കോകോ വാന്‍ഡെവെഗെയെ രണ്ടു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് വീനസിന്റെ ഫൈനല്‍ പ്രവേശം. സ്കോര്‍: 6-7, 6-2, 6-3.

NO COMMENTS

LEAVE A REPLY