വിശക്കുന്നവര്‍ക്ക് അന്നവുമായി ആറ്റിങ്ങല്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

117

തിരുവനന്തപുരം : പുതുതലമുറയെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് പൊതു വിദ്യാലയങ്ങള്‍. ഇതിനുദാഹരണമാണ് ആറ്റിങ്ങല്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളലെ വിശപ്പിന് അന്നം പദ്ധതി.

ആഴ്ചയില്‍ ഒരിക്കല്‍ സ്‌കൂളിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ നിര്‍ദ്ധനരായവര്‍ക്ക് പൊതിച്ചോറ് എത്തിച്ച് കൊടുക്കുന്നതാണ് പദ്ധതി. സ്‌കൂളിലെ ജൂനിയര്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

പൊതിച്ചോറ് കുട്ടികള്‍ വീടുകളില്‍ നിന്ന് കൊണ്ടു വരും. അധ്യാപകരുമൊത്ത് വിവിധ പ്രദേശങ്ങളില്‍ എത്തി അര്‍ഹരായവര്‍ക്ക് ഈ ഭക്ഷണപ്പൊതികള്‍ നല്‍കും. 40 കുട്ടികളാണ് ജുനിയര്‍ റെഡ്‌ക്രോസ് യൂണിറ്റിലുള്ളത്.

NO COMMENTS