അട്ടപ്പാടിയില്‍ ആദിവാസി ബാലന്‍ മരിച്ചു

182

പാലക്കാട്: പോഷകാഹാരക്കുറവിനെത്തുടര്‍ന്ന് അട്ടപ്പാടിയില്‍ ആദിവാസി ബാലന്‍ മരിച്ചു. സ്വര്‍ണപ്പിരിവ് ഊരിലെ രങ്കസ്വാമിയുടെ മകന്‍ മണികണ്ഠന്‍ ആണ് മരിച്ചത്.ഇക്കഴിഞ്ഞ മൂന്നിനാണ് കടുത്ത വിളര്‍ച്ചയെത്തുടര്‍ന്ന് മണികണ്ഠനെ കോട്ടത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നത്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഏറ്റവും താഴ്‌ന നിലയിലെത്തിയതിനാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പത്ത് ഗ്രാമെങ്കിലും വേണ്ടിടത്ത് കുട്ടിയുടെ ശരീരത്തില്‍ കണ്ട ഹീമോഗ്ലോബിന്റെ അളവ് രണ്ട് മാത്രമായിരുന്നു.രക്തം മാറ്റുന്നതടക്കമുള്ള ചികിത്സ തുടരുന്നതിനിടയിലാണ് ബുധനാഴ്ച മണികണ്ഠന്‍ മരണപ്പെട്ടത്. കടുത്ത വിളര്‍ച്ചയാണ് മണികണ്ഠന് ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് ഷോളയൂര്‍ ഗവ.ട്രൈബല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ 8ാംതരവിദ്യാര്‍ത്ഥിയായിരുന്നു മണികണ്ഠന്‍.പോഷകാഹാരക്കുറവു പരിഹരിക്കാന്‍ ഊരില്‍ നടപ്പാക്കിയ നിരവധി പദ്ധതികളും ചെലവാക്കിയ കോടികളും ലക്ഷ്യത്തിലെത്തിയില്ലെന്നതാണ് മണികണ്ഠന്റെ മരണവും തെളിയിക്കുന്നത്. ഈ സാഹചര്യത്തില്‍ ട്രൈബല്‍ സ്‌കൂളിലെ മറ്റേതെങ്കിലും കുട്ടികള്‍ക്ക് വിളര്‍ച്ചയുണ്ടോ എന്ന് പരിശോധിക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്.

NO COMMENTS

LEAVE A REPLY