ആക്രമണത്തിനിരയായ നടി മാധ്യമങ്ങളെ കാണും

234

കൊച്ചി: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി കൊച്ചിയില്‍ മാധ്യമങ്ങളെ കാണും. വാര്‍ത്താസമ്മേളനം പത്ത് മണിക്ക് ശേഷം നടക്കുമെന്നാണ് വിവരം. പുതിയ സിനിമയുടെ ലൊക്കേഷനിലായിരിക്കും നടി മാധ്യമങ്ങളെ കാണുക. പൃഥ്വിരാജ് നായകനാകുന്ന സിനിമയില്‍ ആണ് നടി അഭിനയിക്കുന്നത്. പൃഥിരാജ് അഭിനയിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാനായി നടി ഫോര്‍ട്ട് കൊച്ചിയിലെത്തി. നടിയെ അക്രമിച്ച എല്ലാ പ്രതികളെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇന്ന് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടക്കും. കാക്കനാട് സബ്ജയിലില്‍ ഉച്ചക്ക് 12നാണ് തിരിച്ചറിയല്‍ പരേഡ് നടക്കുന്നത്.

NO COMMENTS

LEAVE A REPLY