കായംകുളം നഗരസഭയിൽ എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

197

ആലപ്പുഴ: കായംകുളം നഗരസഭയിൽ എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. വൈസ് ചെയർപേഴ്സൺ അടക്കം ഏഴ് അംഗങ്ങളെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗൺസിൽ യോഗത്തിൽ അസഭ്യവർഷം നടത്തിയതിന് ഒരു അംഗത്തെ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു.നഗരസഭയുമായി ബന്ധപ്പെട്ട 33 വിഷയങ്ങൾ ചർച്ച ചെയ്യുന്നിതിനു വേണ്ടിയാണ് കൗൺസിൽ യോഗം ചേർന്നത്. താലൂക്ക് ആശുപത്രിയിൽ കോഫി മെഷീന്‍ നിർമിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിന്റെ ചർച്ചയ്ക്കൊടുവിലാണ് ഇടതു..വലത് അംഗങ്ങൾ തമ്മിൽ കയ്യാങ്കളി ഉണ്ടായത്.
അംഗങ്ങളുടെ പ്രസംഗത്തിനു ശേഷം ചെയർമാൻ എൻ ശിവദാസൻ നടത്തിയ മറുപടി പ്രസംഗത്തിനിടെയായിരുന്നു സംഭവം. നേരത്തെ നഗരസഭ ഭരിച്ചപ്പോള്‍ മുസ്ലീം ലീഗ് വൻ അഴിമതി നടത്തിയെന്ന് ചെയർമാൻ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് ലീഗ് അംഗം നവാസ് മുണ്ടകത്തിൽ രംഗത്ത് എത്തി. ഇതോടെ എൽ.ഡി.എഫ്..യുഡിഎഫ് അംഗങ്ങൾ തമ്മില്‍ത്തല്ലുകയായിരുന്നു.
വൈസ് ചെയർപേഴ്സൺ അടക്കം നാല് എൽ.ഡി.എഫ് അംഗങ്ങളെയും മൂന്ന് യുഡിഎഫ് അംഗങ്ങളെയും കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗണ്‍സിൽ യോഗത്തിൽ അസഭ്യം പറഞ്ഞതിന് നവാസ് മുണ്ടകത്തിലിനെ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കൗണ്‍സിൽ യോഗത്തിനിടെ ഉണ്ടായ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ച് ഏഴ് ബി.ജെ.പി അംഗങ്ങൾ നഗരസഭയ്ക്ക് മുന്നിൽ കുത്തിയിരിപ്പ് സമരവും നടത്തി.

NO COMMENTS

LEAVE A REPLY