നടിയ ആക്രമിച്ച കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്

243

കൊച്ചി: ഓടുന്ന വാഹനത്തില്‍ യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. കാക്കനാട് സബ്ജയിലില്‍ ഇന്ന് ഉച്ചയ്ക്ക് 12നാണ് തിരിച്ചറിയല്‍ പരേഡ് നടക്കുക. കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠന്‍ തുടങ്ങിയ പ്രതികളുടെ തിരിച്ചറിയല്‍ പരേഡാണ് നടക്കുന്നത്. പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങാനായി പോലീസ് സമര്‍പ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷമാണ് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തത്. അതേസമയം ആക്രമത്തിനിരയായ നടി വീണ്ടും സിനിമയിലേക്ക് തിരിച്ച് വന്നു. പൃഥിരാജ് നായകനായ ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. രാവിലെ 10.30ന് നടി മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY