നടി അക്രമത്തിനരയായ സംഭവത്തില്‍ കേസിലെ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസ് നടപടി

229

കൊച്ചി: നടി അക്രമത്തിനരയായ സംഭവത്തില്‍ കേസിലെ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി. പള്‍സര്‍ സുനി മുഖ്യ പ്രതിയായ കേസിലെ വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ഫേസ് ബുക്ക്, വാട്ട്‌സ് അപ്പ് തുടങ്ങിയ സാമൂഹൃ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് പോലീസ് കര്‍ശനമായി നിരീക്ഷിക്കുകയാണ്. കേസ് വിവരങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നെടുമ്പാശ്ശേരി പോലീസ് ഇന്ന് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ ഐപിസി വകുപ്പുകള്‍ പ്രകാരവും ഐറ്റി ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്ത് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു

NO COMMENTS

LEAVE A REPLY