എടിഎം കുത്തിത്തുറന്ന് കവർച്ചാ ശ്രമം

186

കൊച്ചി ∙ പെരുമ്പാവൂർ വേങ്ങോലയിൽ എടിഎം കുത്തിത്തുറന്ന് കവർച്ചാ ശ്രമം. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം ഉണ്ടായത്. അർധരാത്രിക്കു ശേഷമാണ് സംഭവം. എടിഎമ്മിന്റെ താഴത്തെ പാളി പൂർണമായും തകർത്ത നിലയിലാണ്. പക്ഷെ, പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

താഴത്തെ പാളി തകർത്തപ്പോൾ തന്നെ സുരക്ഷാ അലാറം അടിക്കുകയായിരുന്നു. ഇതോടെ മോഷ്ടാക്കൾ ഒാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് നിഗമനം. സുരക്ഷാ ക്യാമറകൾ ഒന്നും തകർക്കപ്പെട്ട നിലയിലല്ല. അതിനാൽ തന്നെ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരിക്കുമെന്നാണ് കരുതുന്നത്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.

NO COMMENTS

LEAVE A REPLY