എടിഎം തട്ടിപ്പ്: രണ്ടു പ്രതികള്‍ വിദേശത്തേക്കു കടന്നെന്നു സംശയം

229

തിരുവനന്തപുരം: എടിഎം തട്ടിപ്പു കേസിലെ രണ്ടു പ്രതികള്‍ വിദേശത്തേക്കു കടന്നതായി സൂചന. പ്രതികളായ ഫ്ലോറിയന്‍, ക്രിസ്റ്റെന്‍ വിക്ടര്‍ എന്നിവരാണു വിദേശത്തേക്കു കടന്നതായി അന്വേഷണ സംഘം കരുതുന്നത്. പിടിയിലായ റൊമാനിയന്‍ സ്വദേശി മരിയന്‍ ഗബ്രിയേലിനെ ഇന്നു കേരള പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
ഇന്നലെ രാത്രിയോടെയാണു മരിയന്‍ ഗബ്രിയേലിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇപ്പോള്‍ മുംബൈ പൊലീസ് അറസ്റ്റ് ചോദ്യം ചെയ്യുകയാണ്. ഇതില്‍നിന്നാണ് മറ്റു രണ്ടു പ്രതികള്‍ വിദേശത്തേക്കു കടന്നിട്ടുണ്ടാകാമെന്ന സൂചനകള്‍ ലഭിക്കുന്നത്. ഇവര്‍ക്കായി മുംബൈയിലെ വിവിധ ഹോട്ടലുകളില്‍ ഇന്നലെ പൊലീസ് അന്വേഷണം നടത്തിയിരുന്നു.
ഇത്ര വലിയ ഒരു തട്ടിപ്പിനു പിന്നില്‍ ഇവര്‍ മൂവരും മാത്രമാണോ അതോ വലിയ റാക്കറ്റ് ഇതിനു പിന്നിലുണ്ടോ എന്ന കാര്യം പൊലീസ് ഗൗരവമായ അന്വേഷിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇവര്‍ വര്‍ളിയില്‍ ക്യാംപ് ചെയ്തതെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. പിടിയിലായ പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
ഇതിനിടെ ഇന്നലെ വൈകിട്ടും തിരുവനന്തപുരത്ത് ഒരാള്‍ക്കു ബാങ്ക് അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടതായ പരാതിയുണ്ട്. ഇത് അന്വേഷണ സംഘത്തെയും ബാങ്ക് അധികൃതരേയും കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY