പ്രതിദിനം എടിഎമ്മില്‍ നിന്ന് 24000 രൂപ വരെ പിന്‍വലിക്കാം

285

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം റിസര്‍വ് ബാങ്ക് ഭാഗികമായി നീക്കി. ഇതോടെ എടിഎമ്മുകളില്‍നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 10,000ത്തില്‍ നിന്ന് 24,000 രൂപയാകും. ഫെബ്രുവരി ഒന്നു മുതല്‍ ഇത് നിലവില്‍വരും. ഭാഗികമായാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയിരിക്കുന്നത്. കറന്റ് അക്കൌണ്ടുകള്‍ക്കാണ് ഇളവ് ഉണ്ടാവുക. പിന്‍വലിക്കല്‍ പരിധി കറന്റ് അക്കൌണ്ടുകളെ ബാധിക്കില്ല. കറന്റ് അക്കൌണ്ടുകളിലെ എല്ലാ നിയന്ത്രണവും ഫെബ്രുവരി ഒന്നിന് പിന്‍വലിക്കും. ബാങ്കുകള്‍ക്ക് അവരുടെ വിവേചനാധികാരം ഉപയോഗിച്ച്‌ ഓപറേറ്റിങ് പരിധി നിശ്ചയിക്കാമെന്നും റിസര്‍വ്വ് ബാങ്ക് സൂചിപ്പിച്ചിട്ടുണ്ട്. അതേ സമയം സേവിംഗ് അക്കൗണ്ടുകളില്‍ നിന്ന് ഒരാഴ്ച പിന്‍വലിക്കാവുന്ന തുക 24,000 ആയി തുടരും. സേവിങ് അക്കൗണ്ടുകളില്‍ നിലവിലുള്ള നിയന്ത്രണം തുടരുമെന്നും ഉടന്‍ തന്നെ ഇത് പിന്‍വലിക്കുന്നത് പരിഗണനയിലാണെന്നും റിസര്‍വ്വ് ബാങ്ക് പറയുന്നു.

NO COMMENTS

LEAVE A REPLY