തിരുവനന്തപുരം : ഭിന്നശേഷിക്കാരുടെ സ്വയംസഹായ സംഘങ്ങൾ വഴി മൈക്രോ പ്രോജക്ടുകൾ ആരംഭിക്കാനായി കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 20,000 രൂപ ഒറ്റത്തവണ ധനസഹായമായി നൽകുന്നു. അപേക്ഷാഫോറം www.hpwc.kerala.gov.in ൽ ലഭ്യമാണ്.
അപേക്ഷകൾ നിശ്ചിത രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കണം. ഈ പദ്ധതിയിൽ മുമ്പ് ധനസഹായം ലഭിച്ചിട്ടുള്ള സംഘങ്ങൾക്ക് അപേക്ഷിക്കാനാവില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 15. ഫോൺ: 0471 2347768, 2347152. 2347153, 2347156.