നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി 10 ന്

20

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് ഫെബ്രുവരി പത്തിന് തുടക്കമാകുമെന്നും ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് വലിയ വെല്ലുവിളിയാണെന്നും ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷയ്ക്ക് പ്രധാന പരിഗണന നല്‍കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍. ഉത്തര്‍പ്രദേശിലാണ് ആദ്യം തെരഞ്ഞെടുപ്പിന് തുടക്കമാകുക. രണ്ടാം ഘട്ടം ഫെബ്രുവരി 14 നും മൂന്നാം ഘട്ടം ഫെബ്രുവരി 20 നും നടക്കും. ഫെബ്രുവരി 23ന്- നാലാം ഘട്ടം, ഫെബ്രുവരി 27- അഞ്ചാം ഘട്ടം, മാര്‍ച്ച് 3 ന് ആറാം ഘട്ടം, മാര്‍ച്ച് ഏഴിന് – ഏഴാം ഘട്ടം എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ്.ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയാണ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നത്

പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിലും ഫെബ്രുവരി 14നാണ് വോട്ടെടുപ്പ്. മണിപ്പൂരില്‍ ഫെബ്രുവരി 27 നും മാര്‍ച്ച് മൂന്നിനുമാണ്‌ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

NO COMMENTS