നിയമസഭാ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും

204

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിന്നാലാമത് നിയമസഭയുടെ നാലാമത് സമ്മേളനം ആരംഭിക്കുന്നത്. ക്രമസമാധാന തകര്‍ച്ച, റേഷന്‍ വിതരണത്തിലെ പാളിച്ച, വിലകയറ്റം തുടങ്ങി സര്‍ക്കാരിനെതിരായ നിരവധി ആയുധങ്ങളുമായാണ് പ്രതിപക്ഷം സഭയിലെത്തുക. ലോ അക്കാദമി സമരം, യു എ പി എ, വിവരാവകാശ നിയത്തിലെ അവ്യക്തത എന്നീ വിഷയങ്ങളില്‍ ഭരണമുന്നണിക്കകത്തും തര്‍ക്കമുണ്ട്. വിവാദ വിഷയങ്ങളില്‍ സി പി ഐയും വി എസും ഒരു വശത്ത് നില്‍ക്കുമ്പോള്‍ ഇത് പരമാവധി മുതലാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ എല്ലാം രാഷ്ട്രീയമായി തന്നെ നേരിടുമെന്ന നിലപാടിലാണ് ഭരണപക്ഷം. മാര്‍ച്ച് മൂന്നിനാണ് ബജറ്റ് അവതരണം.

NO COMMENTS

LEAVE A REPLY