സഹകരണ പ്രതിസന്ധി; നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന്

159

തിരുവനന്തപുരം: നോട്ടു പിന്‍വലിച്ചതിനെ തുടര്‍ന്ന് സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരും . രാവിലെ 9 മുതല്‍ 12 വരെ യാണ് സമ്മേളനം . സഹകരണ മേഖലക്ക് അസാധുവായ നോട്ടുകള്‍ മാറാന്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കും . മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് , കക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിക്കും . ബിജെപി അംഗം പ്രമേയത്തെ എതിര്‍ക്കാനാണ് സാധ്യത . സര്‍വകക്ഷി സംഘത്തിന്‍റെ ദില്ലി യാത്രയുടെ തിയതിയും ഇന്ന് നിശ്ചയിക്കും.