സ്വാശ്രയ കരാറിനെതിരെ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക്

210

സ്വാശ്രയ കരാറിനെതിരെ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് സെക്രട്ടറിയേറ്റിന മുന്നിലേക്കും വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കും യുഡിഎഫ് ധര്‍ണ നടത്തും. സെക്രട്ടറിയേറ്റിനു മുന്നിലെ ധര്‍ണ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അതേസമയം യുഡിഎഫിന്റേത് രാഷ്ട്രീയ സമരമാണെന്നും പരിയാരത്തുള്‍പ്പെടെ ഫീസ് കുറച്ചുകൊണ്ട് ഒരു സമവായത്തിലേക്ക് പോകേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. ഇന്നലെ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗവും ഇതേ തീരുമാനമാണ് സ്വീകരിച്ചത്. ഇരുപക്ഷവും നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ സ്വാശ്രയ സമരം വീണ്ടും കലുഷിതമാകാനാണ് സാധ്യത.