അസ്ലം വധക്കേസ്: രണ്ടു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

207

കോഴിക്കോട് • നാദാപുരം മുഹമ്മദ് അസ്ലം വധക്കേസില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇരിങ്ങന്നൂര്‍ സ്വദേശി ജിബിന്‍, വെളളൂര്‍ സ്വദേശി ഷാജി എന്നിവരാണ് അറസ്റ്റിലായത്. അസ്ലമിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതാണ് കുറ്റം. അസ്ലമിന്റെ നീക്കങ്ങള്‍ കൊലയാളികള്‍ക്ക് പറഞ്ഞു കൊടുത്തതും ഇവരാണെന്ന് പൊലീസ് പറഞ്ഞു. ഇതുവരെ കേസില്‍ അഞ്ചു പേരെയാണ് പിടികൂടിയത്. അതേസമയം, കൊലയാളികളെ പിടികൂടാനായിട്ടില്ല.സുഹൃത്തുക്കള്‍ക്കൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുമ്ബോഴാണ് അസ്‍ലമിനെ ഒരു സംഘമാളുകള്‍ വെട്ടി കൊലപ്പെടുത്തിയത്.