ഏഷ്യന്‍ ഗ്രാന്‍പ്രീ: മലയാളിയിലൂടെ ഇന്ത്യക്ക് ആദ്യസ്വര്‍ണം

219

ജിയാസിംഗ്: ഏഷ്യന്‍ ഗ്രാന്‍പ്രീ രണ്ടാം പാദത്തില്‍ മലയാളിയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണനേട്ടം. ലോംഗ് ജംപില്‍ സ്വര്‍ണം നേടിയ വി. നീനയാണ് രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി. ആദ്യ പാദത്തില്‍ നീന വെള്ളി നേടിയിരുന്നു. അവസാന ശ്രമത്തില്‍ 6.37 മീറ്റര്‍ ദൂരം ചാടിയാണ് ചൈനീസ് താരം സൂ സിയോ ലിങിനെ പിന്തള്ളി നീന ഒന്നാമതെത്തിയത്. 800 മീറ്ററില്‍ മറ്റൊരു മലയാളിതാരം ടിന്റു ലൂക്ക വെള്ളി നേടി. ആദ്യപാദത്തിലും ടിന്റു 800 മീറ്ററില്‍ രണ്ടാം സ്ഥാനത്താണ് എത്തിയത്. ഏഷ്യ ഗ്രാന്റ് പ്രിയില്‍ ടിന്റുവിന്റെ രണ്ടാമത്തെ വെള്ളിനേട്ടമാണ് ഇത്. മലയാളികള്‍ നേടിയ മെഡലുകള്‍ക്ക് പുറമേ മൂന്ന് വെള്ളിയാണ് ഇന്ന് ഇന്ത്യക്ക് ലഭിച്ചത്. വനിതകളുടെ ഷോട്ട് പുട്ടില്‍ മന്‍പ്രീത് കൗര്‍, പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര, വനിതകളുടെ 100 മീറ്റര്‍ ഒട്ടത്തില്‍ ദ്യുതി ചന്ദ് എന്നിവരാണ് മെഡലുകള്‍ സ്വന്തമാക്കിയത്.

NO COMMENTS

LEAVE A REPLY