തൃശൂര്‍: തൃശൂരിലെ ലോഡ്ജില്‍ എ എസ് ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം എ എസ് ഐ സരസനെയാണ് തൃശൂര്‍ കെ എസ് ആര്‍ ടി സിയ്ക്ക് സമീപത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ലോഡ്ജില്‍ മുറിയെടുത്തതായിരുന്നു സരസന്‍. രാവിലെ മുറി തറക്കാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൊസ്റ്റ്മാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.