സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ ഇടപെടുമെന്ന് അരുണ്‍ ജയ്റ്റ്ലി കേരളത്തിലെ എംപിമാര്‍ക്ക് ഉറപ്പുനല്‍കി

141

ന്യൂഡല്‍ഹി • സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ ഇടപെടുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കേരളത്തിലെ എംപിമാര്‍ക്ക് ഉറപ്പുനല്‍കി. റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി സംസാരിക്കുമെന്നും പാര്‍ലമെന്റില്‍ എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജയ്റ്റ്ലി അറിയിച്ചു. എ.കെ.ആന്റണിയുടെ നേതൃത്വത്തിലാണ് കേരളത്തിലെ എംപിമാര്‍ ജയ്‍റ്റ്ലിയെ കണ്ടത്.