ഡിജിറ്റല്‍ ഇടപാടുകള്‍ സമാന്തര സംവിധാനം;നോട്ട് കൈമാറ്റങ്ങള്‍ക്ക് പകരമല്ല : അരുണ്‍ ജെയ്റ്റ്ലി

204

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ സമാന്തര സംവിധാനമാണെന്നും അവ നോട്ട് കൈമാറ്റങ്ങള്‍ക്ക് പകരമല്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ക്യാഷ് രഹിത സന്പദ്വ്യവസ്ഥ എന്നത് ക്യാഷ് കൈമാറ്റങ്ങള്‍ക്ക് കുറഞ്ഞ സന്പദ്വ്യവസഥയാണ്. ഒരു സന്പദ്വ്യവസ്ഥയ്ക്കും പൂര്‍ണ്ണമായും ക്യാഷ് രഹിതമായിരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്യാഷ് സ്ന്പദ്വ്യവസ്ഥയ്ക്ക് അതിന്‍റേതായ സാമൂഹിക സാന്പത്തിക ചെലവുകളും പരിമിതികളും ഉള്ളതിനാലാണ് സര്‍ക്കാര്‍ ഡിജിറ്റല്‍വല്‍കരണം പ്രേത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ പേയ്മെന്‍റുകള്‍ സുരക്ഷിതമാക്കുന്നതിന് ഉന്നത തലത്തിലുള്ള സൈബര്‍ സുരക്ഷ ആവശ്യമാണെന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ബോധവാന്മാരാണെന്നും അദ്ദേഹം ഉറപ്പു നല്‍കി.

NO COMMENTS

LEAVE A REPLY