ഏഴുവയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മയുടെ പങ്കാളിയെ അറസ്റ്റ് ചെയ്തു.

210

തൊടുപുഴ: തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് ഏഴുവയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മയുടെ പങ്കാളിയും തിരുവനന്തപുരം സ്വദേശിയുമായുമായ അരുൺ ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ കാറിനുള്ളിൽ നിന്ന് മദ്യക്കുപ്പികളും ലഹരിവസ്തക്കളും ആയുധവും പോലീസ് കണ്ടെത്തിയിരുന്നു.സംഭവം നടന്ന വീട്ടിലും ഫോറൻസിക് വിഭാഗം പരിശോധന നടത്തി.

കുട്ടി സോഫയിൽ നിന്ന് വീണു പരിക്കേറ്റു എന്നാണ് ആദ്യ ചോദ്യം ചെയ്യൽ മുതൽ പ്രതി എടുത്ത നിലപാട്. അമ്മയും ഇതേ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇതിനാലാണ് കാറിനുള്ളിലും വീട്ടിലും ഫോറൻസിക് വിഭാഗം പരിശോധന നടത്തിയത്.

മാതാവും പ്രതിയും കുട്ടി സോഫയിൽ നിന്ന് വീണ് പരിക്കേറ്റു എന്ന നിലപാടാണ് ഏതാനും മണിക്കൂറുകൾ വരെ സ്വീകരിച്ചിരുന്നത്.
കുട്ടികളുടെ അമ്മമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കൂടുതൽ അന്വേഷണം നടത്തിയത്. അമ്മയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ്.

NO COMMENTS