കര്‍ണാടകയില്‍നിന്നു കോഴിക്കോട്ടേക്കു വീര്യം കൂടിയ വേദനസംഹാരി ഗുളികകള്‍ അനധികൃതമായി കടത്തുന്നതിനിടയില്‍ രണ്ടുപേരെ എക്സൈസ് പിടികൂടി

240

കല്‍പ്പറ്റ• കര്‍ണാടകയില്‍നിന്നു കോഴിക്കോട്ടേക്കു വീര്യം കൂടിയ വേദനസംഹാരി ഗുളികകള്‍ അനധികൃതമായി കടത്തുന്നതിനിടയില്‍ രണ്ടുപേരെ എക്സൈസ് പിടികൂടി. ഇന്നലെ വൈകുന്നേരം ബത്തേരി മൂലങ്കാവില്‍വച്ചാണ് എക്സൈസ് വയനാട് ജില്ലാ ഡപ്യൂട്ടി കമ്മിഷണറുടെ സ്പെഷല്‍ സ്ക്വാഡ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശികളായ സജാദ്, ബദറുദീന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തത്.മൈസൂരു – കോട്ടയം കെഎസ്‌ആര്‍ടിസി ബസിലാണ് മരുന്നുകള്‍ കടത്താന്‍ ശ്രമിച്ചത്. ഇവരില്‍നിന്ന് 1600 ഗുളികകള്‍ പിടിച്ചെടുത്തു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയ സംഘത്തിലെ പ്രധാനികളാണ് ഇരുവരുമെന്ന് എക്സൈസ് പറഞ്ഞു. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഇതിനുമുന്‍പും സമാനമായ രീതിയില്‍ ഇവര്‍ മരുന്ന് കടത്തിയിരുന്നു.