കാമുകന്‍റെ പേര് കൈയ്യില്‍ പച്ചകുത്താന്‍ വിസ്സമ്മതിച്ച യുവതിയെ കാമുകന്‍ ചുറ്റിക വച്ച്‌ തല്ലി ചതച്ചു

195

സിക്സസ് സിറ്റി: കാമുകന്റെ പേര് കൈയ്യില്‍ പച്ചകുത്താന്‍ വിസ്സമ്മതിച്ച യുവതി കാമുകന്‍ ചുറ്റിക വച്ച്‌ തല്ലി ചതച്ചു. 28 കാരനായ ജോനാതാന്‍ മൈക്കിളാണ് കാമുകിയെ കൊല്ലാന്‍ ശ്രമിച്ചതിന് പോലീസ് പിടിയിലായത്.
ഒരു മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. മൈക്കിളിന്റെ പേര് കൈയ്യില്‍ പച്ചകുത്തുന്നത് സംബന്ധിച്ച്‌ വെള്ളിയാഴ്ച സിക്സസ് സിറ്റിയില്‍ വച്ച്‌ തര്‍ക്കമുണ്ടായി. പേര് പച്ചകുത്തിയില്ലെങ്കില്‍ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും കാമുകി കാര്യമാക്കിയില്ല.തര്‍ക്കം രൂക്ഷമായതോടെ ഇയാള്‍ ചുറ്റിക വച്ച്‌ കാമുകിയെ അടിയ്ക്കുകയായിരുന്നു.കരുതി കൂട്ടിയുള്ള ആക്രമണത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ 10,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചു.

NO COMMENTS

LEAVE A REPLY