ഷമേജ് വധക്കേസ് ; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

256

കണ്ണൂര്‍ : ന്യൂമാഹിയിലെ ബിജെപി ബൂത്ത് പ്രസിഡന്റ് യു.സി.ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ന്യൂമാഹി സ്വദേശികളായ മുഹമ്മദ് ഫൈസല്‍, പി.സജീഷ്, കെ.രഹിന്‍ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. ഷമേജിനെ തടഞ്ഞുനിര്‍ത്തിയത് ഇവരാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. കേസില്‍ പ്രതികളായ ചെറുകല്ലായി മലയങ്കര മീത്തല്‍ വീട്ടില്‍ എം.എം.ഷാജി (36), പുതിയപറമ്ബത്ത് വീട്ടില്‍ ഷിബിന്‍ രവീന്ദ്രന്‍ (27), പള്ളൂര്‍ നടയന്റവിട ലിജിന്‍ ചന്ദ്രന്‍ (27) എന്നിവരെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു

NO COMMENTS